പെയ്തൊഴിയാത്ത മഴയുടെ ഓര്‍മകളിലേക്ക് സ്വാഗതം

Saturday

ഉമ്പായി മാഷ്‌.

ഉമ്പായി
 
 സംഗീത പ്രേമികളെ ഗസല്‍ പെരുമഴയില്‍ നനക്കുന്ന കലാകാരന്‍.

ആ മാന്ത്രിക വിരലുകള്‍ ഹാര്‍മോണിയകട്ടകളില്‍ തഴുകി, ചുണ്ടുകള്‍ ചലിക്കുമ്പോള്‍

അറിയാതെ,അറിയാതെ നാം വേറൊരു ലോകത്ത് പറന്നു നടക്കും....


മലയാള ഗസൽ ഗായകരിൽ പ്രമുഖനാണ്‌ പി.എ. ഇബ്രാഹിം എന്ന ഉമ്പായി,
തന്റേതായ ആലാപന ശൈലി കൊണ്ട് നിരവധി പഴയ ചലച്ചിത്ര ഗാനങ്ങള്‍ അദ്ദേഹം
പുനരാവിഷ്കരിച്ചിട്ടുണ്ട്.
ഒ.എൻ.വി. കുറുപ്പ് എഴുതിയ ഗാനങ്ങൾക്ക് ഉമ്പായിമാഷ്‌ ശബ്ദാവിഷ്കാരം നൽകിയ

ആൽബമായിരുന്നു "പാടുക സൈഗാൾ പാടുക" എന്നത്.
ഉമ്പായിമാഷ്‌ എം. ജയചന്ദ്രനുമായി ചേർന്ന് "നോവൽ" എന്ന സിനിമയ്ക്ക് സംഗീതവും

നൽകിയിട്ടുണ്ട്.
മാഷിന്റെ ചില ഗസലുകള്‍.

*ഗസ്സൽമാല

*ഹ്യദയരാഗം
*ഇതുവരെ സഖീ നിന്നെ കാത്തിരുന്നു

*മധുരമീ ഗാനം
*മെഹബൂബ്
*നന്ദി പ്രിയസഖീ നന്ദി
*ഒരിക്കൽ നീ പറഞ്ഞു
*ഒരു മുഖം മാത്രം
* പാടുക സൈഗാൾ പാടൂ
*ഭിർ വഹീ ശാ‌മ്
*പ്രണാമം മെഹബൂബ് ഒരോർമവീണ്ടും പാടാം സഖി.


Wednesday

നന്ദിത.

നന്ദിത.
തന്റെ പ്രണയം പോലെ കവിതകളും ഡയറി താളുകളില്‍ ഒളിപ്പിച്ചു വെച്ച് മറ്റൊരു ലോകത്തേക്ക് പറന്നുപോയ വാനമ്പാടി.
 
 
1969 മെയ്‌ 21-നു വയനാട് ജില്ലയിലെ മടക്കിമലയില്‍ ജനനം.
അച്ഛന്‍:എം ശ്രീധരമേനോന്‍
അമ്മ:പ്രഭാവതി .എസ്. മേനോന്
സഹോദരന്‍:പ്രശാന്ത് കെ.എസ്.
 
ഗവ:ഗണപത് മോഡല്‍ ഗേള്‍സ്‌ ഹൈസ്കൂള്,ചാലപ്പുറം,
ഗുരുവായൂരപ്പന്‍ കോളേജ്,
ഫാറൂക്ക്  ‍ കോളേജ്,
കാലിക്കറ്റ് യുണിവേര്സിറ്റി ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റ്,
മദര്‍ തെരേസ വിമന്‍സ് യുണിവേര്സിറ്റി ചെന്നൈ
എന്നിവിടങ്ങളില്‍ വിദ്യാഭാസം.
 
വയനാട് മുട്ടില്‍ മുസ്ലിം ഓര്‍ഫനെജ് ആര്‍ട്സ് ആന്‍ഡ്‌
സയന്‍സ് കോളേജില്‍ അധ്യാപികയായിരുന്നു.
1999 ജനുവരി 17-നു സ്വയം ജീവിതം അവസാനിപ്പിച്ചു.