പെയ്തൊഴിയാത്ത മഴയുടെ ഓര്‍മകളിലേക്ക് സ്വാഗതം

Tuesday

ഓര്‍മ്മയല്ലാതെ...............

തുറന്നിട്ട ജനാലൈക്കു പുറകില്‍ നിന്ന് നീണ്ടു കിടക്കുന്ന പാടത്തിലേക്ക്
നോക്കുന്ന ആ കണ്ണുകളും, പ്രതീക്ഷയുടെ തിരിനാളം കെട്ടു പോകാതെ
ഇന്നും ആരയോ കാത്തിരിക്കുന്ന ആ കുഞ്ഞു മനസും ഇന്നും ഓര്‍മകളില്‍ മാത്രം.
മഴ ഇന്നെന്നെ മനസ്സില്‍ മാത്രം കുളിരണിയിക്കുന്ന ഒരു ഓര്‍മ.....
എങ്ങും തിരക്ക് പിടിച്ച കുറെ മനുഷ്യര്‍. എന്‍റെ ഗ്രാമത്തിന്റെ നിശബ്ധത ഇന്നെനിക്കു അന്യമായിരിക്കുന്നു.
എല്ലാവരും ജീവിക്കാനുള്ള തിരക്കിലാണ്. ഞാനും മാറ്റങ്ങള്‍ക്കു വിധേയനായി കൊണ്ടിരിക്കുന്നു.
മാനം കാണാതെ പുസ്തകതാളില്‍ ഞാന്‍ ഒളിപ്പിച്ച മയില്‍പീലിയും, നിറച്ചു വച്ച കുന്നിക്കുരുക്കളും ഓര്‍മകളില്‍ എവിടെയോ ചിതലരിക്കാതെ കിടക്കുന്നു.
എല്ലാം വെട്ടിപിടിക്കാനുള്ള തിരക്കിനിടയില്‍ ഓര്‍മ്മകള്‍ ചികഞ്ഞെടുക്കുവാന്‍ എവിടെ സമയം?
എങ്കിലും ഈ മണലാരണ്യത്തില്‍ ഓര്‍മ്മകള്‍ മാത്രമാണ് ഒരു ആശ്വാസം.
ആ നല്ല ഗ്രാമത്തിന്റെ ഓര്‍മ്മകള്‍.............

2 comments:

മഴ...