പെയ്തൊഴിയാത്ത മഴയുടെ ഓര്‍മകളിലേക്ക് സ്വാഗതം

Thursday

നാം കാണാത്തത്

വര്‍ വയലുകണ്ടപോഴും,കാളയെകൊണ്ട് നിലം ഉഴുകുന്നത്

കണ്ടപോഴും അവര്‍ക്കുണ്ടായ സന്തോഷം എന്നില്‍
എന്‍റെ നാടിനെ കുറിച്ച് വീണ്ടും അഭിമാനം കൊള്ളിച്ചു .
"ദൈവത്തിന്റെ സ്വന്തം നാടാണ് " എന്ന് പറയുമ്പോള്‍
അവരുടെ കണ്ണുകളിലെ തിളക്കം ഇരട്ടിയായതായി തോന്നി.
എന്തിനും യന്ത്രത്തെ ആശ്രയിക്കുന്നവര്‍ക്ക് ഇതൊക്കെ
കൌതുകമായി തോന്നിയതില്‍ അത്ഭുതമില്ല .
എല്ലാം ക്യാമറക്ക് ഉള്ളില്‍ ആക്കുന്നതിന്റെ
തിരക്കിലായിരുന്നു അവര്‍. പരന്നു കിടക്കുന്ന
കശുമാവിന്‍ തോപ്പില്‍ 'ക്യാഷൂ നട്ട് ' ന്‍റെ ജനനം
കണ്ടവര്‍ അന്തിച്ചു നിന്നു.
തിരിച്ചിറങ്ങുമ്പോള്‍ കണ്ട മനസും ശരീരവും
മുരടിച്ച കുറെ മനുഷ്യരെ പറ്റി ചോദിച്ചപ്പോള്‍
എന്‍റെ തല കുനിഞ്ഞു. ഓരോ കശുമാവ്
പൂക്കുംപോഴും മരിച്ചുകൊണ്ടിരിക്കുന്ന കുറെ
ജീവിതങ്ങള്‍ ഉണ്ടെന്ന സത്യം പറഞ്ഞപ്പോള്‍
എനിക്കെന്റെ നാടിനെ പറ്റി ലജ്ജ്ജ തോന്നി.

No comments:

Post a Comment

മഴ...