പെയ്തൊഴിയാത്ത മഴയുടെ ഓര്‍മകളിലേക്ക് സ്വാഗതം

Saturday

ഒരു നോവായ്...

ത്മാവില്‍ പാടിതളര്‍ന്ന കിളി
കൂടുവിട്ടെങ്ങോ പറന്നകന്നു
മറക്കാന്‍ ശ്രെമിക്കാന്‍ ശ്രെമിച്ചു ഇന്നെങ്ങിലും
ഓര്‍മയില്‍ നിന്നോര്‍മ്മ മരിച്ചതില്ല.

മഷിയും കടലാസും അരികിലാനെങ്കിലും
തൂവലാല്‍ എഴുതുവാന്‍ ഒന്നുമില്ല
ലഹരിയാ സിരകളില്‍ പടര്‍ന്നതില്ല.
പുകച്ചുരുള്‍ വായുവില്‍ കലര്‍ന്നതില്ല.

ഓര്‍മയില്‍ അഞ്ജനം മായ്ക്കാതിരിക്കാന്‍
മിഴിനീരിനുപ്പു നീ രുചിക്കാതിരിക്ക
വാകമരത്തിനെ നോവിച്ചെഴുതിയ
വാക്കിന്നു നോക്കുവാന്‍ ശക്തിയില്ല.

വാക്കുകള്‍ പൂക്കുന്ന വാകതന്‍ ചോട്ടില്‍
തളിരിട്ടു കൊഴിയുവാന്‍ എത്ര പൂക്കള്‍
കരിന്തിരി എരിയുന്ന വിളക്കിന്നു മുന്നില്‍
തിരികെട്ടു പോയതാണിന്നു ജന്മം.

5 comments:

 1. നന്നായിരിക്കുന്നു മഴകുട്ടി.............

  ReplyDelete
 2. നന്ദി ചേച്ചി .............

  ReplyDelete
 3. Superb Joby!

  Keep It Up..

  btw....Nice Song...[varthinkal]

  I also wanna add a nice Song..

  Can U help Me?

  ReplyDelete
 4. മനോഹരമായിരിക്കുന്നു... ആശംസകള്‍

  ReplyDelete

മഴ...