പെയ്തൊഴിയാത്ത മഴയുടെ ഓര്‍മകളിലേക്ക് സ്വാഗതം

Sunday

ഇനിയും കാണേണ്ടതുണ്ട്നാം...

ശുമാവ് പൂക്കും ഇനിയും
പൊഴിയും പൂവല്ല പുതുപിറവികള്‍
തല കുനിക്കും ഇനിയും നാമല്ല
തുരുമ്പിച്ച ക്ഷവുര കത്തിക്കു മുന്നില്‍
നാം നാട് വാഴിച്ച നിങ്ങള്‍

മുപ്പതു വെള്ളി കാശിനു പിണങ്ങും
ഇനിയും മനസ്സില്‍ മരിക്കാത്ത യുദാസ്
അമ്മിഞ്ഞ നുണയുന്ന ചുണ്ടില്‍
മുലകണ്ണു കണ്ട നീ മറക്കാതിരിക്കുക
ഇനിയും കൊഴിയാത്ത ബാല്യം

ദുരിതങ്ങള്‍ ഉറങ്ങാത്ത ദൈവത്തിന്‍ നാട്ടില്‍
കാഴ്ചകള്‍ പലതുണ്ട് കാണുവാന്‍ ഇനിയും
കാണേണ്ടതുണ്ട് നാം ഇനിയും
കണ്ണുതുറക്കാത്ത ദൈവങ്ങളെ.....

2 comments:

 1. മുപ്പതു വെള്ളി കാശിനു പിണങ്ങും
  ഇനിയും മനസ്സില്‍ മരിക്കാത്ത യുദാസ്

  തുടരുക...

  ReplyDelete
 2. nandhi ikka........
  manasil onnum undayittalla....
  enthokkeyo thonni ezhuthi...
  ningalude pinthuna enikku karuthekunnu....

  ReplyDelete