പെയ്തൊഴിയാത്ത മഴയുടെ ഓര്‍മകളിലേക്ക് സ്വാഗതം

Friday

കാഴ്ചനശിച്ച കണ്ണുകള്‍അവന്‍

നിന്‍ വാക്കിനാല്‍ ഇടയന്‍ വിലക്കിയ
വിഷക്കനി തിന്നു പാപം തുടങ്ങിയോന്‍
നഗ്നരാണെന്നറിഞ്ഞു ഒരു തോലിനാല്‍
നഗ്നതയെല്ലാം മറച്ചവന്‍

ഇന്ന്

അറുപതുകാരന്നു വേണ്ടതാറിന്റെ ബാല്യo
അവള്‍ക്കറിയില്ല എന്നതു സത്യം
മറന്നെന്ന കാര്യത്തില്‍ എന്ത് സത്യം
ഇത് ഒരുവാരിയെല്ലിന്റെ ജന്മി രൂപം

നാളെ

നിന്നെ വെറിപൂണ്ട കാമം ശമിപ്പിക്കും
യന്ത്രമായ് കാണും സമൂഹത്തിലാണവന്‍
അത്തി കൊമ്പില്‍ നീ മറന്ന ഹൃദയവും കാത്ത്
ഇളിഭ്യനായ്‌ ഇനിയും മുതലയെ കാണുമോ?

ഞാന്‍

നീണ്ട നിഴലിന്റെ നീളം അളന്നൊരു
പള പള മിന്നുന്ന കുപ്പായം തുന്നണം
കുപ്പയില്‍ കിളിര്‍ത്ത കര്‍പ്പൂര മാവിന്‍റെ
തുഞ്ചത്ത് നിന്നൊന്നു കൂകി വിളിക്കണം

"ഹേ സ്ത്രീയെ നിനക്കെന്തു ചേതം"

4 comments:

മഴ...