പെയ്തൊഴിയാത്ത മഴയുടെ ഓര്‍മകളിലേക്ക് സ്വാഗതം

Friday

പറ്റിയതും,പറ്റിച്ചതും

 
 
കോളേജില്‍ ആദ്യമായി എത്തുന്ന വിദ്യാര്‍ഥികളുടെ വിഹാര കേന്ദ്രമാണ് അച്ചായന്റെ കട.

പുതിയതായി പറ്റ് തുടങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് അച്ചായന്‍ ദൈവമാണ്.

ക്ലാസ്സ്‌ കട്ട്‌ ചെയ്തു കടയില്‍ ഇരിക്കുന്നവര്‍ക്ക് അച്ചായന്‍ വക ഹോട്ടല്‍ മാനേജ്‌മന്റ്‌ കോഴ്സ്(ചായയടി, നാരങ്ങ പിഴിയല്‍) ഫ്രീ ആണ്.

പണ്ട് അങ്ങനവാടി പഠിച്ചപ്പോള്‍ (ആര്‍ക്കറിയാം) അപ്പന്‍ "ഷാപ്പില്‍ നിന്നു പുഴുങ്ങിയ മുട്ടയും, അല്പം കള്ളും വാങ്ങിത്തന്നു" എന്ന പതിവ് വീരസാഹസിക കഥയോടുകൂടി അച്ചായന്റെ ഒരു ദിവസം ആരംഭിക്കും. കടയുടെ തൊട്ടു പിറകില്‍ ഉള്ള സ്വന്തം വീട്ടില്‍ നല്ല വലിപ്പത്തില്‍ 'കണ്ടത്തില്‍' എന്നെഴുതി വച്ചിട്ടുണ്ട്. മലയാള മനോരമ കുടുംബക്കാരന്‍ ആണെന്നാണ് ഗീര്‍വാണം പറയുന്നത്. പക്ഷെ ചിലര്‍ പറയുന്നത് പണ്ടെങ്ങോ അല്പം' ടിപ്ലിക്കൊട്ട' അടിച് 'കണ്ടത്തില്‍ 'കിടന്നത് കൊണ്ടാണ് അങ്ങനെ പേരിട്ടത് എന്നു, അതെന്തുമാവട്ടെ. ഓരോ പരീക്ഷയുടെയും മാര്‍ക്കുവരുമ്പോള്‍ ആരു ജയിച്ചാലും, തോറ്റാലും സന്തോഷത്തിലും ദുഖത്തിലും അച്ചായന്‍ ഓരോ വില്ല്സ് വലിക്കും (പതിവ് ബീഡി ഉപേക്ഷിച്) അതിന്റെ കാശ് ജയിച്ചവന്റെയും തോറ്റവന്റെയും പറ്റില്‍ എഴുത്തും.

ചുരുക്കം ചില വൈകുന്നേരങ്ങളില്‍ അച്ചായന്‍ വക' മ്യൂസിക്‌ വിത്ത്‌ ബോഡി ഷോ' യും അരങ്ങേറിയിരുന്നു.

ഞായറാഴ്ച ദിവസങ്ങള്‍ 'അഞ്ഞൂറ് പേജ് ബുക്ക്‌ 'ഫോട്ടോസ്ടാറ്റ് 'എടുക്കാന്‍ കിട്ടിയ അണ്ണന്റെ സന്തോഷമാണ് അച്ചായന് . കാരണം വീട്ടില്‍ വൈകിട്ടുവരെ വേറെ ആരും ഇല്ല. പിന്നെ അവടെ ആഘോഷങ്ങളുടെ പൂരമാണ്‌, അതില്‍ പങ്കെടുക്കാന്‍ കോളേജ് ലെ ചില മാന്യന്മാരും പോയിരുന്നു. ഒരുനാള്‍ പതിവ് ആഘോഷങ്ങള്‍ക്കിടയില്‍ ടച്ചിങ്ങ്സ് നായി അച്ചായന്‍ ഒരു കഷണം മീനും, അല്പം ചീനിയും ഓഫര്‍ ചെയ്തു.

പാവം അച്ചായന്‍ പിന്നെ കണ്ടത് മീന്ച്ചട്ടിയും, ചീനി പാത്രവും മാത്രമായിരുന്നു. അച്ചായന്റെ കണ്ണില്‍ ഇരുട്ടും മാന്യന്മാരുടെ വായില്‍ ചീനിയും മീനും കയറിക്കൊണ്ടിരുന്നു. ഒടുവില്‍ തീരെ അവശനായ അച്ചായനെ മാന്യമായി മാന്യന്മാര്‍ ടെറസില്‍ കൊണ്ടിരുതിയിട്ട് കടയുടെ ഷട്ടറും ഇട്ടു വലിഞ്ഞു.

പിന്നെ എന്ത് സംഭവിച്ചു എന്നു വ്യെക്തമല്ല.

തലേന്നത്തെ ഹാങ്ങ്‌ ഓവറില്‍ എഴുന്നേറ്റു വന്ന അച്ചായന്‍ ആദ്യം ഒന്ന് ഞെട്ടി.

'കണ്ടത്തില്‍' എന്ന വീട്ടുപേരിനു പകരം 'ടെറസില്‍' എന്ന പുതിയ പേര്.

കട തുറന്നപ്പോള്‍ വീണ്ടും ഞെട്ടി.

വേദപുസ്തകത്തെക്കാള്‍ ഭക്തിയോടും ആദരവോടും സൂക്ഷിച്ചിരുന്ന പറ്റുബുക്കിലെ നാല് പേജുകള്‍ കാണുന്നില്ല.
പറ്റിയവാന്മാര്‍ പറ്റിച്ചല്ലോ കര്‍ത്താവെ....

കാണാതായ നാല് പേജുകള്‍

ഗണേഷ്
ശ്യാം വാളകം
അനിത്ത്
ശരത് പള്ളിക്കല്‍

ഇന്നും അച്ചായന്‍ ആ പേജുകള്‍ക്ക് വേണ്ടിയുള്ള അന്വേഷണത്തില്‍ ആണ്.

4 comments:

മഴ...