പെയ്തൊഴിയാത്ത മഴയുടെ ഓര്‍മകളിലേക്ക് സ്വാഗതം

Monday

നിഴലിനെ തേടി...
ചിന്തകള്‍ക്കെപ്പോഴോ ശാപം കൊളുത്തിയ
ചിതയുടെ വെളിച്ചത്തില്‍ നിഴലിനെ തിരയുമ്പോള്‍
വിടപറഞ്ഞ പൂക്കാലത്തിനൊടുവിലൊരു-
തുള്ളി കണ്ണുനീര്‍ക്കഥ ചൊല്ലുവാന്‍ ബാക്കിയായ്പെരുമഴപെയ്യുന്ന രാത്രയില്‍ കുന്നിന്‍ -
ചെരുവില്‍നിന്നാരോ കൂകിവിളിക്കുമ്പോള്‍
മുറിവുണങ്ങാത്ത കരളിന്റെ കോണിലൊരു-
ശവംനാറി വിരിയുന്നതറിയാതെ പോകുന്നു.


വിശപ്പിന്‍ മുറിവേറ്റ പിഞ്ചുമാനിനെ അഞ്ചായി ,
പത്തായി പകുത്തെടുക്കുമ്പോള്‍
ചുറ്റിലാ വിലാപത്തില്‍ മൌനമായോരോ -
വാക്കുകള്‍ കൊറിച്ചു പുകയയവിറക്കുന്നു.

നനഞ്ഞിരുണ്ട സന്ധ്യയില്‍ നിഴലുകള -
റകളില്‍ നൃത്തമാടിടുമ്പോള്‍
കൈവെള്ളയില്‍ വീണു ചിതറിയൊരു-
തുള്ളിയില്‍ മിഴിനീരിനുപ്പെന്നു ഓര്‍ക്കാതിരിക്കുന്നു.

ഓര്‍മ്മകള്‍ മങ്ങിയൊരു ശയ്യയി -
ലുടലൊരു കുപ്പതൊട്ടിയാകുമ്പോള്‍
അനാഥശ്വാനന്‍ ആവേശമോടെ -
അമൃതേത്ത് നടത്തുന്നതറിയാതിരിക്കുന്നു.

നിലവിളികള്‍ക്കപ്പുറം കണ്ണീര്‍ കടലിരമ്പുമ്പോള്‍
മുന്നിരുട്ടിന്നിരുട്ടില്‍ നിഴലിനെ തിരയുമ്പോള്‍
പ്രണയമേ നീ നിന്‍റെ ചിരകുരുമുമ്പോളെന്‍
നിഴലുകള്‍ പടവില്‍ ചിതറിവീഴുന്നു.

മറവിയില്‍ നിന്നൊരു പിറവി തുടങ്ങുമ്പോള്‍
നിശ്വാസകാറ്റില്‍ പെരുമഴപെയ്യുമ്പോഴെന്‍-
കത്തുന്ന വയറിന്‍റെ തീയണക്കാന്‍ ,
വിത്തെടുത്തുണ്ടെന്‍റെ കാലംകഴിക്കുന്നു.

7 comments:

 1. ആദ്യ കമന്റിട്ടു ഞാന്‍ തന്നെ തേങ്ങ ഉടയ്ക്കാം..കവിത കൊള്ളാം..ആശംസകള്‍.

  plz remove word verification.

  ReplyDelete
 2. നിഴലുകള്‍ എന്നും എല്ലാവരുടെയും കൂടെ ഉണ്ട്. പക്ഷെ ഇപ്പോള്‍ ആരും നിഴലിനെ തേടി അലയാറില്ല...........കാരണം മറവിയുടെ പുസ്തകത്താളില്‍ നിഴലുകളും ചരമമടയുന്നു......

  ReplyDelete
 3. നിഴലുകളും ചരമമടയുന്നു......

  ReplyDelete
 4. നല്ല വരികൾ നല്ല ചില പ്രയോഗങ്ങളും

  ReplyDelete
 5. നന്നായി എഴുതി

  നല്ല കവിത

  സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.


  ശുഭാശംസകൾ....

  ReplyDelete

മഴ...