പെയ്തൊഴിയാത്ത മഴയുടെ ഓര്‍മകളിലേക്ക് സ്വാഗതം

Monday

ഇവിടം.

തീ പിടിച്ച സിരസില്‍ നിന്നും അശാന്തിയുടെ താഴ്വാരങ്ങളില്‍ എന്‍റെ ശബ്ദം മുഴങ്ങി കേട്ടിരുന്നു.

കളവു പോയ വാക്കുകളില്‍ ഞാന്‍ ശ്മശാന ഗന്ധം മണത്തിരുന്നു.സ്വപ്‌നങ്ങള്‍ എനിക്കും ഉണ്ടായിരുന്നു ഇന്നതിന്റെ വേരുകള്‍ അറ്റ് പോയിരിക്കുന്നു.
അത് കാഴ്ചയെ മറച്ചിരിക്കുന്നു.

ഇന്നാ ചോരപുഴയില്‍ ദുര നീന്തി തുടിക്കുന്നില്ല.
ശവംനാറി പൂവിന്റെ ഗന്ധം ഇന്നെനിക്കു ഉണര്‍വെകുന്നില്ല.

ഇന്നു ധനികനാണ് ഞാന്‍ സ്നേഹമാണെന്റെ ധനം. കാഴ്ചയില്‍ ദരിദ്രനും.ഇനിയും ഉടച്ചു വാര്‍ക്കാന്‍ ഞാനില്ല.
കാലം കെട്ട ഈ കാലത്തില്‍ എന്തെങ്കിലും അതാണിത് .....
വെറുതെ ജീവിച്ചു മരിച്ചിട്ട് എന്ത് കാര്യം അല്ലെ.... മനസിനെ മറയ്ക്കാന്‍ കണ്ണുകള്‍ക്ക്‌ ആവില്ലല്ലോ?

വാക്കുകള്‍ തീയാണ് ഒരു പൊരി വീണാല്‍ അതാളി പടരും.
ഒരുനാള്‍ എന്‍റെ കുഴിമാടത്തില്‍ വീഴുന്ന മഴത്തുള്ളികളില്‍ നിന്നും ഞാന്‍ ഉയര്‍ത്തെഴുന്നെല്‍ക്കും..

ചുറ്റിലും കിളുര്‍ക്കുന്ന പൂക്കളില്‍ ഞാന്‍ പുഞ്ചിരിക്കും . ചിലപ്പോള്‍ ഞാന്‍ ആവര്‍ത്തിക്കപെടും.
പെരുമഴയില്‍ നനഞ്ഞുഒലിച് പുഞ്ചിരിക്കുന്ന മുഖവുമായി എന്നെ കണ്ടെന്നിരിക്കും. കാരണം മഴ എന്‍റെ ജീവനാണ് . ഒരിടവപാതിയായി,

കാലവര്ഷമായി അത് വീണ്ടും വരും....
മണ്ണും മനസും നിറയ്ക്കാന്‍..
പ്രതീക്ഷയുടെ പുല്‍നാമ്പ് കിളിര്‍പ്പിക്കാന്‍.

28 comments:

 1. നല്ല ഓര്മ്മകള്‍..! നല്ല എഴുത്ത്..
  എന്തേ ഇത് പരസ്യമാക്കുന്നില്ല?
  എല്ലാ ആശംസകളും..!

  ReplyDelete
 2. നന്ദി....
  ചിലരൊക്കെ നോക്കുന്നു, അഭിപ്രായം പറയുന്നു..
  അത്രേ ഉള്ളു.

  ReplyDelete
 3. kollaam valare nannayirikkunnu......
  veronnum parayaan ariyilla....yaan ariyilla....

  ReplyDelete
 4. Kollaam valare nannayirikkunnuuu....
  Mattonnum parayaan ariyillaa...

  ReplyDelete
 5. ഒരു വേള തന്നെ മറന്നു തുടങ്ങിയ ഭൂമിയെ നോക്കി വിതുമ്പി കരയുന്ന മാനത്തിന്‍ കണ്ണുനീരാണീ മഴയെങ്കില്‍ അതില്‍ ഞാനും കൂടി നനഞ്ഞോട്ടെ?....
  "ഇനിയും ഈ മഴയിലൂടെ ഒരുപാട് ദൂരം യാത്ര തുടരാന്‍ കഴിയട്ടെ"........... എല്ലാ ആശംസകളും നേരുന്നു.....

  ReplyDelete
 6. ഒരു വേള തന്നെ മറന്നു തുടങ്ങിയ ഭൂമിയെ നോക്കി വിതുമ്പുന്ന മാനത്തിന്‍ കണ്ണുനീരാണീ മഴയെങ്കില്‍ അതില്‍ നനയാന്‍ ഞാനുമുണ്ട്..........."ഇനിയുമാ മഴയില്‍ യാത്ര തുടരാനാവട്ടെ"......

  ReplyDelete
  Replies
  1. നന്ദി ശീതള്‍........ ഇനി യാത്ര ഒരുമിച്ചവം എന്തേ........

   Delete
 7. ആവര്‍ത്തനവാക്കുകള്‍ വിരസമാക്കുന്നുണ്ട്, എഴുതിയത് നന്നായിട്ടുണ്ട്.

  എഴുത്തിന്റെ വഴികള്‍ മാറാനുണ്ട്, എഴുതാന്‍ കഴിയുമെന്ന് എഴുത്തിലൂടെ അറിയാനുണ്ട്, ആശംസകള്‍

  ReplyDelete
 8. പ്രിയപ്പെട്ട ജോബി,
  മഴ എനിക്കും വലിയ ഇഷ്ടമാണ്.മഴ നല്‍കുന്ന കുളിരും സ്വപ്നങ്ങളും,പ്രതീക്ഷകളും,മോഹങ്ങളും നമ്മളില്‍ ഊര്‍ജം നിറയ്ക്കണം...ആഹ്ലാദം നല്‍കണം...!മഴ ഈശ്വരന്റെ വരദാനം!
  വരികള്‍ നന്നായി തന്നെ എഴുതി!ഇനിയും നന്നാക്കാം!
  മഴയെ ഇഷ്ടപ്പെടുമ്പോള്‍,ദുഃഖത്തില്‍ മുഴുകേണ്ട...
  സസ്നേഹം,
  അനു

  ReplyDelete
 9. പ്രിയപ്പെട്ട ജോബി,
  മഴ എനിക്കും വലിയ ഇഷ്ടമാണ്.മഴ നല്‍കുന്ന കുളിരും സ്വപ്നങ്ങളും,പ്രതീക്ഷകളും,മോഹങ്ങളും നമ്മളില്‍ ഊര്‍ജം നിറയ്ക്കണം...ആഹ്ലാദം നല്‍കണം...!മഴ ഈശ്വരന്റെ വരദാനം!
  വരികള്‍ നന്നായി തന്നെ എഴുതി!ഇനിയും നന്നാക്കാം!
  മഴയെ ഇഷ്ടപ്പെടുമ്പോള്‍,ദുഃഖത്തില്‍ മുഴുകേണ്ട...
  സസ്നേഹം,
  അനു

  ReplyDelete
 10. 'വാക്കുകള്‍ തീയാണ് ഒരു പൊരി വീണാല്‍ അതാളി പടരും.'

  എനിക്കിഷ്ടപ്പെട്ടൊരു ശൈലിയും ചിന്താരീതിയും ഇവിടെ ഉണ്ട്. ഇനിയും നന്നാക്കാന്‍ കഴിയുന്ന എഴുത്ത്. എല്ലാഭാവുകങ്ങളും നേരുന്നു

  ReplyDelete
 11. ഒരോ മഴതുള്ളിയും ഒര്‍മയുടെ വിസ്മയ ചിലങ്കകളാണ്

  ആശംസകള്‍

  ReplyDelete
 12. വളരെ നന്നായിരിക്കുന്നു ..ആശംസകള്‍

  ReplyDelete
 13. നന്നായിട്ടുണ്ട്.... ആശംസകള്‍.

  ReplyDelete
 14. nannayirikkunnu..eniyum ezhuthu thudaruka...ellavdha ashamsakalum...!!!

  ReplyDelete
 15. വാക്കുകള്‍ തീയാണ് ഒരു പൊരി വീണാല്‍ അതാളി പടരും.
  ഒരു വ്യത്യസ്തത എനിക്ക് തോന്നി ഈ വരികളിലെല്ലാം.. ആശംസകള്‍..

  ReplyDelete
 16. മഴ തൻ മറ്റൊരു മുഖം..

  ReplyDelete
 17. ഹോ..
  ഒന്നുകില്‍ എഴുത്ത്
  അല്ലെങ്കില്‍ മ്യൂസിക്
  രണ്ടും പറ്റില്ല സഖാവെ!
  കമന്റ്റ് പേജില്‍ പോയാ പോസ്റ്റ് വായിക്കുന്നത്
  -----
  ങ്ഹാ..
  മുമ്പേ വന്നിരുന്നതാണല്ലോ :)
  അല്ല, ബ്ലോഗീന്ന് മുങ്ങ്യാ?

  ReplyDelete
  Replies
  1. ഈ പച്ച മനുഷ്യന്റെ ഒളിയിടം അല്ലെ ഇവിടം...
   മുങ്ങാന്‍ പറ്റുമോ????


   നന്ദി സുഹൃത്തേ....

   Delete
 18. ആശംസകള്‍ക്ക് ഒരായിരം നന്ദി........

  ReplyDelete
 19. "വാക്കുകള്‍ തീയാണ് ഒരു പൊരി വീണാല്‍ അതാളി പടരും.
  ഒരുനാള്‍ എന്‍റെ കുഴിമാടത്തില്‍ വീഴുന്ന മഴത്തുള്ളികളില്‍ നിന്നും ഞാന്‍ ഉയര്‍ത്തെഴുന്നെല്‍ക്കും..

  നന്നായിരിക്കുന്നു

  ReplyDelete
 20. പ്രിയപ്പെട്ട സുഹൃത്തേ,
  ഇങ്ങിനെ ഒരാള്‍ ജീവിക്കാന്‍ മറന്നു,മഴയിലൂടെ നടക്കുന്നു എന്നറിഞ്ഞിരുന്നില്ല:)
  ആദ്യം ഇന്നില്‍ ജീവിക്കു.എന്നിട്ടാകാം ഉയര്‍ത്തെഴുന്നേല്‍പ്പ്.
  മഴയെ പോലെ തന്നെ വേനലിനെയും സ്നേഹിക്കണം. വേനല്‍ കഴിഞ്ഞു വരുന്ന മഴക്കാന് ചാരുത കൂടുതല്‍.
  മഴയെ സ്നേഹിക്കുന്നവര്‍, ശുഭാപ്തിവിശ്വാസത്തോടെ ജീവിക്കണം.
  വരികള്‍ ഇഷ്ടമായി...!ആശംസകള്‍!
  സസ്നേഹം,
  അനു

  ReplyDelete
  Replies
  1. സുഹൃത്തേ....
   ആശംസകള്‍ക്ക് ഒരായിരം നന്ദി.....
   അതെ വേനല്‍ കഴിഞ്ഞു വരുന്ന മഴക്കാണ് ചാരുത കൂടുതല്‍....

   ജോബി...

   Delete

മഴ...