പെയ്തൊഴിയാത്ത മഴയുടെ ഓര്‍മകളിലേക്ക് സ്വാഗതം

Friday

കനലെരിയുമ്പോള്‍...


സ്വപ്നങ്ങള്‍ക്ക് മുകളില്‍ കറുത്ത ചായം ചരിഞ്ഞപ്പോള്‍..
തുണികൊണ്ട് മറച്ച ഹൃദയം കാണാന്‍ ആത്മാവിന്റെ
കയ്യുംപിടിച്ച് അന്ന്  ഞാന്‍ നടന്നു തുടങ്ങി.....


പിഞ്ചി കീറിയിട്ടും തുന്നി മടുത്ത എന്റെ 
ഓര്‍മകള്‍ക്ക് കൂട്ട് കിടന്ന
രാത്രികള്‍ക്ക്  ഇന്നും അവയെ ഭയമാണത്രേ...


ഉള്ളിലെ കനലില്‍ നിന്ന് കത്തിച്ചു വലിച്ച
പുകയുടെ ബാക്കി തോള്‍ സഞ്ചിയില്‍
 ഇന്നും അവശേഷിക്കുന്നു......


ചോരകൊണ്ട് ചുവന്ന മണ്ണുവാരി പിഴിഞ്ഞ് 
ചുവരില്‍ ഞാനെന്‍റെ പേരെഴുതി...
നാല് ചുവരുകള്‍ക്കുള്ളില്‍ നിന്ന് നൊമ്പരങ്ങള്‍ നെഞ്ചില്‍
തൊട്ടപ്പോള്‍ നിറഞ്ഞ കണ്ണുമായി കയ്യടിച്ചു.......

തേഞ്ഞു തീര്‍ന്ന ചെരുപ്പിന്റെ വാറുപൊട്ടുംവരെ നടക്കണം ,
ശേഷം തണ്ടുണങ്ങി വീഴണം...
കരിയണം.....

ഓര്‍മ്മകള്‍ ബാക്കിവൈക്കാതെ.....
 

8 comments:

 1. "ഉള്ളിലെ കനലില്‍ നിന്ന് കത്തിച്ചു വലിച്ച
  പുകയുടെ ബാക്കി തോള്‍ സഞ്ചിയില്‍
  ഇന്നും അവശേഷിക്കുന്നു......"

  നന്നായിരിക്കുന്നു. ആശംസകള്‍

  ReplyDelete
 2. ഓര്‍മ്മകളെ കുഴിച്ചിട്ടു അതിന്റെ മേല്‍ ഒരു കുരിശും വെച്ചിട്ട് വേണം എനിക്ക് മരിക്കാന്‍....നന്നായിരിക്കുന്നു ജോബി തുടക്കം ഒന്ന് കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി

  ReplyDelete
  Replies
  1. നന്ദി അനീഷ്‌ ചേട്ടാ.....
   തുടക്കത്തിന്റെ പോരയിമകള്‍ ആണ്...
   നന്നാക്കണം....

   സ്നേഹത്തോടെ ജോബി,

   Delete
  2. ഭാവുകങ്ങള്‍.........., ബ്ലോഗില്‍ പുതിയ പോസ്റ്റ്‌...... പ്രിത്വിരാജ് സിംഹാസ്സനത്തില്‍, മുല്ല മൊട്ടും മുന്തിരി ചാറുമായി ഇന്ദ്രജിത്ത്....... വായിക്കണേ............

   Delete
  3. നന്ദി .................
   സ്നേഹത്തോടെ ജോബി

   Delete
 3. ആദ്യ കവിത ആണോ.. എന്തായാലും പ്രതീക്ഷ നല്‍കുന്നു.. കവിതയെ അധികം നിരൂപിക്കാന്‍ അറിയൂലാ ട്ടോ

  ReplyDelete
  Replies
  1. നന്ദി ചേട്ടാ.....
   തുടക്കമാണ്‌,

   Delete

മഴ...